21 തീപന്തങ്ങള്‍ക്കു മുന്നില്‍ 21 അടി നീളമുള്ള മുടിയുമായി വീരഭദ്രന്‍ കെട്ടിയാടി;നടേരി അണേല ക്ഷേത്രത്തില്‍ അത്ഭുത കാഴ്ചയായി വീരഭദ്രന്‍ തെയ്യം


കൊയിലാണ്ടി: നടേരി അണേല പടന്നയില്‍ ഭഗവതി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് അത്ഭുതക്കാഴ്ചയായി വീരഭദ്രന്‍ തെയ്യും. 21 അടി നീളമുള്ള മുടിയും 21 അഗ്നിയെരിഞ്ഞ പന്തങ്ങളും കുത്തിവെച്ചാണ് തെയ്യം ആടുന്നത്.
[ad1]


സുജേഷ് വെളിയണൂരാണ് വീരഭദ്രന്‍ തെയ്യം കെട്ടിയാടിയത്. കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി ക്ഷേത്രത്തില്‍ തെയ്യം കെട്ടിയാടുന്ന അനുഭവ സമ്പത്തുണ്ട് അദ്ദേഹത്തിന്. 31 ദിവസം കഠിന വ്രതമെടുത്താണ് തെയ്യം കെട്ടുന്നത്. ക്ഷേത്രങ്ങളില്‍ കെട്ടിയാടുന്നതിനു മുമ്പുതന്നെ വേണം വര്‍ഷങ്ങളുടെ പരിശീലനമെന്നും സുജേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
[ad2]

യക്ഷയാഗത്തില്‍ പാര്‍വ്വതിയെ അപമാനിച്ച യക്ഷനോടുള്ള രോഷം തീര്‍ക്കാന്‍ ശിവന്റെ മുടിനാരിഴയില്‍ നിന്നും രൂപംകൊണ്ട വീരഭദ്രന്റെ കലിപിടിച്ചുള്ള പുറപ്പാടും യക്ഷയാഗം മുടക്കിയതുമാണ് ഈ തിറയാട്ടത്തിനു പിന്നിലെ ഐതിഹ്യം. പുലര്‍ച്ചെ രണ്ടു മണിയ്ക്കും അഞ്ചുമണിയ്ക്കും ഇടയിലാണ് തിറയാട്ടം നടക്കുക.