മണിയൂരില്‍ നൂറടി താഴ്ചയുള്ള കിണറ്റില്‍ ആട് വീണു; അതിസാഹസികമായി രക്ഷിച്ച് അഗ്നിരക്ഷാ സേന പ്രവര്‍ത്തകര്‍
മണിയൂര്‍: ചെരണ്ടത്തൂരില്‍ നൂറടി താഴ്ചയുള്ള കിണറ്റില്‍ വീണ ആടിനെ രക്ഷിച്ചു. അരീക്കല്‍ പാത്തുമ്മയുടെ ആടാണ് നാലാം വാര്‍ഡില്‍ ചെരണ്ടത്തൂര്‍ റോഡ് നമ്പ്യാര്‍ മലയിലെ കിണറ്റില്‍ വീണത്.
ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ മനോജ് കിഴക്കെക്കര അതിസാഹസികമായി കിണറ്റില്‍ ഇറങ്ങിയാണ് ആടിനെ കരക്കെത്തിച്ചത്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പി.വിജിത്ത് കുമാര്‍, സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ അനീഷ്.ഒ, റസ്‌ക്യൂ ഓഫീസര്‍മാരായ സന്തോഷ്.കെ, ബിനീഷ്.വി.കെ, റിജീഷ് കുമാര്‍, സത്യന്‍.എന്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Summary: A goat fell into a well a hundred feet deep in Maniyur; Firefighters made a daring rescue