പേരാമ്പ്രയില്‍ ശിഹാബ് തങ്ങള്‍ സ്മാരക ട്രസ്റ്റിന്റെ സ്‌നേഹസംഗമവും ഇഫ്താര്‍ മീറ്റും



പേരാമ്പ്ര:
കാരയാട് ശിഹാബ് തങ്ങള്‍ സ്മാരക ചാരിറ്റിട്രസ്റ്റിന്റെയും പടിഞ്ഞാറയില്‍ സമീര്‍ സ്മാരക യൂത്ത് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ സ്‌നേഹസംഗമവും ഇഫ്താര്‍ വിരുന്നും നടത്തി. അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. രജനി ഉല്‍ഘാടനം ചെയ്തു. ഇ.കെ.അഹ്‌മദ് മൗലവി അധ്യക്ഷത വഹിച്ചു. പാവപ്പെട്ടകുടുംബങ്ങള്‍ക്കുള്ള റംസാന്‍ കിറ്റ് വിതരണ ഉല്‍ഘാടനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് നിര്‍വഹിച്ചു.

[ad2]
വിവിധ മല്‍സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള ഉപഹാരസമര്‍പണം ദമാം കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി ജന:സെക്രട്ടറി റഹ്‌മാന്‍ കാരയാട് നിര്‍വഹിച്ചു. വിദേശത്തേക്ക് പോകുന്ന ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് എ.കെ ഷായിക്കിന് നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് ആര്‍.കെ മുനീര്‍ ഉപഹാരം നല്‍കി.

[ad1]
മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ആവള ഹമീദ് റംസാന്‍ പ്രഭാഷണം നടത്തി.സി.രാമദാസ്, നിഷ എം.കെ, ബിജു സി, സി.കെ നാരായണന്‍, എം.സി ചന്ദ്രന്‍, വി.വി എം ബഷീര്‍, ഷംസുദീന്‍ വടക്കയില്‍, ഷര്‍മിന കോമത്ത്, സി.നാസര്‍, സുഹൈല്‍ അരിക്കുളം, എന്‍ എം ചേക്കുട്ടി, അബ്ദുസലാം ദാരിമി,എന്‍ ‘പി രവീന്ദ്രന്‍, ഇ.കെ രാജന്‍ വടക്കയില്‍ സീനത്ത് പ്രസംഗിച്ചു. ബഷീര്‍ വടക്കയില്‍ സ്വാഗതവും ഷെബിന്‍ കാരയാട് നന്ദിയും പറഞ്ഞു.