ബാലസംഘം വേനല്‍തുമ്പി കലാജാഥയിലേക്ക് പയ്യോളിയില്‍ നിന്നും 21 കുട്ടികള്‍


പയ്യോളി: ബാലസംഘം പയ്യോളി ഏരിയ വേനല്‍ തുമ്പി കലാജാഥയിലേക്കുള്ള സെലക്ഷന്‍ ക്യാമ്പ് പൂര്‍ത്തിയായി. പയ്യോളി ഏരിയയിലെ വിവിധ മേഖലകളില്‍ നിന്നും ക്യാമ്പില്‍ പങ്കെടുത്ത 36 കുട്ടികളില്‍ നിന്നും 21 കുട്ടികളെ കലാജാഥയിലേക്ക് തെരഞ്ഞെടുത്തു.

[ad1]
ബുധനാഴ്ച വൈകുന്നേരം തൃക്കട്ടൂര്‍ യു.പി സ്‌കൂളിലായിരുന്നു ക്യാമ്പ് നടന്നത്. ഏരിയാ പ്രസിഡന്റ് അവന്തിക സുധാകരന്റെ അദ്ധ്യക്ഷതയില്‍ ഏരിയാ ജോ: കണ്‍വീനര്‍ വി.ടി ഉഷ ക്യാമ്പ് ഉദഘാടനം ചെയ്തു. ഹമീദ് മാസ്റ്റര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി സാരംഗ്.പി.വി. സ്വാഗതം പറഞ്ഞു.

[ad2]

മെയ് രണ്ടു മുതല്‍ നന്തി മേഖലയില്‍ വെച്ച് ഏഴ് ദിവസ ക്യാമ്പിന് ആരംഭമാകും. അതിനു ശേഷം പയ്യോളി ഏരിയയില്‍ അഞ്ച് ദിവസം ബാലസംഘം വേനല്‍ തുമ്പി കലാജാഥ പര്യടനവും നടത്തും.