എല്‍.എസ്.എസ്-യു.എസ്.എസ് പരീക്ഷകളില്‍ ചരിത്രവിജയവുമായി പേരാമ്പ്ര എ.യു.പി സ്‌കൂള്‍: വിദ്യാര്‍ഥികള്‍ക്ക് പി.ടി.എയുടെ അനുമോദനം


പേരാമ്പ്ര: എല്‍.എസ്.എസ്-യു.എസ്.എസ് പരീക്ഷകളില്‍ മിന്നും വിജയം നേടിയ പേരാമ്പ്ര എ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പി.ടി.എയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ഈ വര്‍ഷത്തെ അറബിക് – ഉറുദു സ്‌കോളര്‍ഷിപ്പ് വിജയികളെയും യോഗത്തില്‍ അനുമോദിച്ചു.

[ad2]
ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് വിജയികള്‍ക്ക് ഉപഹാരം നല്‍കി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോന.പി, നിത വി.പി (ബി.പി.സി), ലതിക വിനോദ്, വിശ്വനാഥന്‍ മാസ്റ്റര്‍, വി.പി.ചന്ദി, സി.പി.എ.അസീസ്, ടി.കെ.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
[ad1]

പ്രധാനാധ്യാപിക കെ.പി.മിനി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് കെ.പി.ജയരാജന്‍ യോഗത്തില്‍ അധ്യക്ഷം വഹിച്ചു.