മുദ്രാവാക്യം വിളിച്ച് പ്രതിഷേധം, നിലത്തുവീണവരെ വലിച്ചിഴച്ച് കൊണ്ടുപോയി; അരിക്കുളം മുതുകുന്ന് മലയിൽ സമരസമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ കാണാം


അരിക്കുളം: വൻ പോലീസ് സന്നാഹത്തോടെയാണ് അരിക്കുളം – നൊച്ചാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന മുതുകുന്ന് മലയില്‍ മണ്ണെടുപ്പ് തടയാനെത്തിയ സമരസമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. മണ്ണെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പിന്നാലെ പോലീസുകാരുമായുണ്ടായ ഉന്തിലും തള്ളിലും സ്ത്രീകളുൾപ്പെടെയുള്ള പ്രവർത്തകർ നിലത്ത് വീണത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വനിതാ പോലീസിന്റെ സഹായത്തോടെയാണ് ഇവരെ ഇവിടെ നിന്നും മാറ്റിയത്.

മണ്ണെടുപ്പ് തടയാനെത്തിയവരെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നവെന്ന്‌ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.അഭിനീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സമരസമിതി പ്രവര്‍ത്തകരെയും അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ മാസ്റ്റര്‍, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.അഭിനീഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ നിഷ എം.കെ, ഗീത നന്ദനം, എസ്എഫ്ഐ ഏരിയ സെക്രട്ടറി നവതേജ് , സിപിഎം കാരയാട് ലോക്കൽ കമ്മിറ്റി അംഗം സുബോദ്, സിപിഎം കല്പത്തൂർ ലോക്കൽ കമ്മിറ്റി അംഗം ദേവ് അമ്പാളി, ജിതേഷ് കെ വി, അർജുൻ രാഗ്, അർജുൻ എ എസ് എന്നിവരെയാണ് മേപ്പയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

വീഡിയോ കാണാം:

ALSO READ- അരിക്കുളം മുതുകുന്ന് മലയിലെ മണ്ണെടുപ്പ്: സമരം ചെയ്ത അരിക്കുളം-നൊച്ചാട് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ഉള്‍പ്പെടെ നാല്‍പ്പതോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു