ചേമഞ്ചേരി കുനിക്കണ്ടി ഭാഗത്തുനിന്നും കാഞ്ഞിലശ്ശേരിയിലേക്ക് എളുപ്പവഴിയൊരുങ്ങുന്നു; ആദ്യഘട്ടത്തില്‍ പുതുശ്ശേരി താഴെവരെയുള്ള റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി


ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് കുനിക്കണ്ടിമുക്ക് ഭാഗത്തുനിന്നും കാഞ്ഞിലശ്ശേരി ഭാഗത്തേക്കുള്ള എളുപ്പ വഴിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. കുനിക്കണ്ട് മുക്ക് ഭാഗം പുതുശ്ശേരി താഴെ റോഡുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഒന്നാംഘട്ടം പൂര്‍ത്തിയായതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ നിര്‍വഹിച്ചു.

പുതുശ്ശേരി താഴെ നിന്നും കാഞ്ഞിലശ്ശേരി ഭാഗത്തേക്ക് റോഡൊരുക്കുന്നതാണ് രണ്ടാംഘട്ടത്തില്‍ വരുന്നത്. ഇതിനായി സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവര്‍ ഇതിനായുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. 6 ലക്ഷം രൂപ നീക്കി വെച്ചാണു ഇതു പൂർത്തികരിച്ചത്.

2024-2025പദ്ധതിയില്‍ ആറ് ലക്ഷം രൂപ നീക്കിവെച്ചാണ് ഇത് പൂര്‍ത്തികരിച്ചത്. വാര്‍ഡ് മെമ്പര്‍ ഗീത മുല്ലോളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കണ്‍വീനര്‍ പി.ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗങ്ങളായ സുധ തടവന്‍ കയ്യില്‍, സി.ലതിക, മുന്‍ മെമ്പര്‍ വി.വേണുഗോപാലന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹരിഹരന്‍ ഗായത്രി നന്ദി പ്രകാശിപ്പിച്ചു.

Summary: An easy road is being prepared from the Kunikandi side of Chemancherry to Kanjilassery