‘സംഘപരിവാര്‍ താല്‍പ്പര്യങ്ങള്‍ രാജ്യത്തെ ജനങ്ങളില്‍ കെട്ടിവെക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍ന്തിരിയണം’; കെ.വി നാരായണന്റെ 14ാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ സമ്മേളനവുമായി എഫ്.എന്‍.പി.ഒ


Advertisement

കൊയിലാണ്ടി: എഫ്.എന്‍.പി.ഒ പ്രസ്ഥാനത്തിന്റെ കേരള ഘടകത്തിന്റെ സ്ഥാപക നേതാവ് കെ.വി നാരായണന്റെ 14ാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കെ.പി സി.സി ജനറല്‍ സെക്രട്ടറി അഡ്വ പി.എം നിയാസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

Advertisement

രാജ്യത്തെ ജനങ്ങളെ ഒന്നിച്ചു കൊണ്ടുപോകേണ്ട കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിച്ച് മുന്നോട്ട് പോകുന്നത് രാജ്യ താല്‍പ്പര്യത്തിന് എതിരാണെന്നും സിവില്‍ നിയമങ്ങള്‍ ഉള്‍പ്പെടെ സംഘപരിവാര്‍ താല്‍പ്പര്യങ്ങള്‍ രാജ്യത്തെ ജനങ്ങളില്‍ കെട്ടിവെക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍ന്തിരിയണമെന്ന് കെ.പി സി.സി ജനറല്‍ സെക്രട്ടറി അഡ്വ പി.എം നിയാസ് പറഞ്ഞു

Advertisement

ടി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. എഫ്എന്‍പിഒ മുന്‍ അഖിലേന്ത്യ പ്രസിഡണ്ട് കെ. കുഞ്ഞികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വി.പി. ഭാസ്‌കരന്‍, രാജേഷ് കീഴരിയൂര്‍, മുരളി തോറോത്ത്, എന്‍.വി ബാലമാരാര്‍, കെ. രാഘവന്‍, എന്‍.എം കുമാരന്‍, വി.ടി ലെനിന്‍, എന്‍.വി. ഗോപാലന്‍, പി.ടി ഗോപാലന്‍, ഒ.വി പത്മിനി രജീഷ് വെങ്ങളത്ത് കണ്ടി, കെ.പി. ഷക്കീര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement