വയോജന ക്ലബ്ബ് ശാക്തീകരണത്തിന് മുന്നിട്ടിറങ്ങി കൊയിലാണ്ടി നഗരസഭ; തെരഞ്ഞെടുത്ത ജാഗ്രതസമിതി കണ്‍വീനര്‍മ്മാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്


കൊയിലാണ്ടി: നഗരസഭ വയോക്ലബ്ബ് ശാക്തീകരണത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ജാഗ്രതസമിതി കണ്‍വീനര്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. താലൂക്ക് ലീഗല്‍ സര്‍വീസ് സൊസൈറ്റി കൊയിലാണ്ടിയുമായി ചേര്‍ന്ന് 44 വാര്‍ഡുകളിലെയും തിരഞ്ഞെടുക്കപ്പെട്ട ആര്‍.പിമാര്‍ വാര്‍ഡ് തല ജാഗ്രത സമിതി കണ്‍വീനര്‍മ്മാര്‍ എന്നിവര്‍ക്കാണ് ക്ലാസ് സംഘടിപ്പിച്ചത്.


ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. ഷിജു മാസറ്റര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ മോനിഷ എം സ്വാഗതവും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷെബില കെ. അധ്യക്ഷതയും വഹിച്ചു. അഡ്വക്കറ്റ് രാജീവ് മല്ലിശേരി നിയവും വയോജന സൗഹൃദം ഡോക്ടര്‍ ശശി കീഴാറ്റുപുരം, ആരോഗ്യ രംഗം സി.പി ആനന്ദന്‍ , മാനസികാരോഗ്യംശശി കോട്ടില്‍ ക്രോഡീകരണവും നടത്തി.

ഐസിഡിഎസ് സൂപ്പര്‍വൈസര്‍ റൂഫീല ടി.കെ നന്ദി പറഞ്ഞു. പരിപാടിയില്‍ വാര്‍ഡ് തല ആര്‍പിമാരും, വാര്‍ഡ് വയോജന കണ്‍വീനര്‍മാരും, അങ്കണവാടി വര്‍ക്കര്‍മാരും ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്തു.