ബീച്ചിൽ വെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തി; മേപ്പയൂർ കുട്ടോത്ത് സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. മേപ്പയൂർ കുട്ടോത്ത് സ്വദേശി ഭഗവതി കോട്ടയിൽ വീട്ടിൽ സുനീഷാണ് അറസ്റ്റിലായത്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എഴുത്തോല വേദിക്ക് സമീപമാണ് സംഭവം.
യുവതിയുടെ പരാതിയിൽ വെള്ളയിൽ എസ് ഐ സജി ഷിനോബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ കസബ പോലീസ് സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.