അടിയെടാ സിക്സർ; ആവേശമായി കൊയിലാണ്ടിയിൽ സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ്


കൊയിലാണ്ടി: കളിയരങ്ങായി കൊയിലാണ്ടി. കുട്ടികൾക്കായി സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് കാവും വട്ടം എം.യു.പി.സ്കൂൾ കളിമുറ്റം സ്പോർട്സ് അക്കാദമി ഗ്രൗണ്ടിൽ ആരംഭിച്ചു. രഞ്ജി ട്രോഫിയിൽ മിന്നും പ്രകടനം കാഴ്ച വച്ച രോഹൻ എസ് കുന്നുമ്മേലിന്റെ സാന്നിധ്യം കൂടിയായപ്പോൾ ആവേശം ഇരട്ടിയായി. ക്യാമ്പ് രോഹൻ ഉദ്ഘാടനം ചെയ്തു. കെ.ഡി.സി.എ വൈസ് പ്രസിഡണ്ട് ഷിബേഷ് അധ്യക്ഷത വഹിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്റെയും കോഴിക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

[ad1]

കെ.ഡി.സി.എ സെക്രട്ടറി സനിൽ ചന്ദ്രൻ, സുശീൽ കുന്നുമ്മൽ, അഭിലാഷ് ടി.കെ, ജോയ് വിജയൻ, വിഷ്ണു ചൂരലിൽ, എൻ.കെ അബ്ദുൾ അസീസ്, സൂരജ് ആർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ് മാസ്റ്റർ കെ.കെ. മനോജ്, പി.ടി.എ പ്രസിഡണ്ട് ഷംസുദ്ദീൻ കെ.പി എന്നിവർ സംസാരിച്ചു.

[ad2]