കാവുന്തറ പള്ളിയത്ത് കുനിയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ കാട്ടുപന്നി വീണു


Advertisement

കാവുന്തറ: പള്ളിയത്ത് കുനിയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ കാട്ടുപന്നി വീണു. പള്ളിയത്ത് കുനിയിലെ കളരിപ്പറമ്പത്ത് രാമകൃഷ്ണന്‍ മാഷിന്റെ പറമ്പിലെ കിണറ്റിലാണ് പന്നി വീണത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം.

Advertisement

ആള്‍മറയില്ലാത്ത കിണറ്റില്‍ കൂട്ടംതെറ്റി വന്ന പന്നി വീഴുകയായിരുന്നു. പന്നി കിണറ്റില്‍ ജീവനോടെയുണ്ട്. രക്ഷപ്പെടാനായി ശ്രമം നടത്തുകയാണ്. പ്രദേശവാസികള്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പന്നിയെ വെടിവെച്ചിടാന്‍ തീരുമാനമായിട്ടുണ്ട്.

Advertisement

സംഭവം അറിഞ്ഞ് ധാരാളം ആളുകള്‍ പരിസരത്തേക്ക് വരുന്നുണ്ട്. പൊതുവേ വന്യമൃഗ ശല്യം ഈ മേഖലയില്‍ കുറവാണ്. ഇതിന് സമീപത്തെ പുലര്‍ച്ചെ പന്നിക്കൂട്ടങ്ങളെ കണ്ടതോടെ നാട്ടുകാര്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ധാരാളം കൃഷികള്‍ പരിസരങ്ങളിലെല്ലാം ഉള്ളതിനാല്‍ ഇനിയും പന്നിക്കൂട്ടം ഇറങ്ങി വരുമോ എന്ന ഭീതിയും നാട്ടുകാര്‍ക്കിടയിലുണ്ട്.

Advertisement

Summary: A wild boar fell into a well in a residential area at kavunthara