എംപ്ലോയബിലിറ്റി സെന്ററില്‍ ഫാക്കല്‍റ്റിമാരുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം


കോഴിക്കോട്: കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ്, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ട്രെയിനിംഗ് എന്നിവ നല്‍കുന്ന ഫാക്കല്‍റ്റിമാരുടെ പാനല്‍ തയാറാക്കുന്നതിന് ട്രെയിനേഴ്സില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

താല്‍പര്യമുളളവര്‍ റെസ്യൂമെ ജനുവരി 31 നകം [email protected] എന്ന ഇമെയിലിലേക്ക് അയക്കണം. ഫോണ്‍: 0495-2370176.