സമൂഹസദ്യ, ഗാനമേള, ഇരട്ട തായമ്പക, തുടങ്ങി നിരവധി പരിപാടികള്‍; കൊരയങ്ങാട് തെരുഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം ജനുവരി 26 മുതല്‍ ഫെബ്രുവരി 2 വരെ
കൊയിലാണ്ടി: താലപ്പൊലി മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി കൊരയങ്ങാട് തെരുഭഗവതി ക്ഷേത്രത്തിലെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. 26 മുതല്‍ ഫെബ്രുവരി 2 വരെയാണ് താലപ്പൊലി മഹോത്സവം അരങ്ങേറുന്നത്. ക്ഷേത്രത്തിന്റെ പ്രത്യേകതയായ നാന്ദകം എഴുന്നള്ളിപ്പ് താലപ്പൊലി മഹോത്സവത്തിലെ ഏഴ് ദിവസവും ഉണ്ടാകും.
26 ന് ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനന് നമ്പൂതിരിയുടെയും മേല്‍ശാന്തി ചെറുപുരയില്‍ മനോജിന്റെയും കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമവും, ശുദ്ധികലശത്തിനു ശേഷം കൊടിയേറ്റം നടക്കും. തുടര്‍ന്ന് കലവറ നിറയ്ക്കല്‍, വൈകീട്ട് 5 മണിക്ക് ചോമപ്പന്റെ കാവുകയറ്റം, കുടവരവ്, രാത്രി. 7 മണിക്ക് നവരംഗ് കുരുന്നന്റെ തായമ്പക, വിഷ്ണു കൊരയങ്ങാട്. കലാമണ്ഡലം ഹരികൃഷ്ണന്റെയും ഇരട്ടതായമ്പക, രാത്രി 10 മണി വില്ലെഴുന്നള്ളിപ്പ്, 12 മണി ചോമപ്പന്റെ പാടി തേരേല്ക്കല് പുലര്‍ച്ചെ 1 മണിനാന്ദകം എഴുന്നള്ളിപ്പ്, ചോമപ്പന്റെ തിരിയുഴിച്ചില്‍ എന്നിവ നടക്കും.
27 ന് രാവിലെ 8 മണിക്കും, വൈകീട്ട് 5 മണിക്കും ശീവേലി, രാത്രി 7 മണിക്ക് ക്ഷേത്ര വനിതാ കമ്മിറ്റി ഒരുക്കുന്ന മെഗാതിരുവാതിര, തിരുവാതിര, കൈകൊട്ടികളി, മിഥുന് പയറ്റുവളപ്പിലിന്റെ തായമ്പക, രാത്രി. 10 മണിക്ക് നാന്ദകം എഴുന്നള്ളിപ്പ്. ചോമപ്പന്റെ തിരിയുഴിച്ചില്‍ എന്നിവ നടക്കും. 28 ന് രാവിലെ 8നും, വൈകീട്ട് 5 നും ശീവേലി, വൈകു 5 മണി ആഘോഷ വരവ്. കോതമംഗലം അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്നു. 6.45 കെ.എം.പി ഭദ്രയുടെ സോപാന സംഗീതം, 8 മണിക്ക് തായമ്പക. 10 മണിക്ക് നാന്ദകം എഴുന്നള്ളിപ്പ് ചോമപ്പന്റെ തിരിയുഴിച്ചില്‍ എന്നീ പരിപാടികളും നടക്കും.
29 ന് രാവിലെ 8നും, വൈകീട്ട് 5 നും ശീവേലി, 6.45 തായമ്പക, നിഖില്‍ അര്ജുന്, രാത്രി 7 ന് രാഗ തരംഗ്, ഗാനമേള, രാത്രി 10 ന് നാന്ദകം എഴുന്നള്ളിപ്പ്, ചോമപ്പന്റെ തിരിയുഴിയില്. 30 ന് ചെറിയ വിളക്ക് . രാവിലെ 8 നും, വൈകീട്ട് 5നും ശീവേലി, ഉച്ചയ്ക്ക് 12മുതല്‍ സമൂഹസദ്യ, ഭക്തിഗാനമേള, 7 മണിക്ക് മേഹുല്‍ സജീവിന്റെ തായമ്പക, ചെറുതാഴം വിഷ്ണു രാജ്, സദനം അശ്വിന് മുരളി ഇരട്ട തായമ്പക, 7 മണി നാടകം മിഠായി തെരുവ്, രാത്രി 10 മണി നാന്ദകം എഴുന്നളിപ്പ്, ചോമപ്പന്റെ തിരിയുഴിച്ചില്‍ എന്നിവ നടക്കും.
31 ന് വലിയ വിളക്ക്. രാവിലെ 8 മണി ശീവേലി, 5 മണി കാഴ്ചശീവേലി, 7 മണി. മട്ടന്നൂര്‍ ശ്രീരാജ് മാരാര്‍, ചിറയ്ക്കല്‍ നിധീഷ് മാരാര്‍ ഇരട്ടതായമ്പക, രാത്രി. 8 മണി. പ്രദേശിക കലാകാരന്മാരുടെ വിവിധ പരിപാടികള്‍ മൃദങ്കം 2025, പുലര്‍ച്ചെ 2 മണി നാന്ദകം എഴുന്നള്ളിപ്പ് രണ്ട് പന്തി മേളത്തോടെ കാഞ്ഞിലശ്ശേരി പത്മനാഭന്, സന്തോഷ് കൈലാഷിന്റെ നേതൃത്വത്തില്‍ കൊരയങ്ങാട് ക്ഷേത്ര വാദ്യ സംഘത്തിന്റെ നൂറില്‍പരം കലാകാരന്മാര് അണിനിരക്കുന്നു.
ചോമപ്പന്റെ തിരിയുഴിച്ചില്‍ 1- ന് താലപ്പൊലി, രാവിലെ 10 മണിക്ക് ആനയൂട്ട് ഗജറാണിമാരും ഗജവീരന്മാരും അണിനിരക്കുന്നു. വൈകുന്നേരം 4 മണിക്ക് കേളിക്കൊട്ട്, 6 മണിക്ക് താലപ്പൊലി എഴുന്നളളിപ്പ്, ശേഷം പ്രശസ്തരായ നൂറില്‍പരം വാദ്യകലാകാരന്മാര് അണിനിരക്കുന്ന പാണ്ടിമേളത്തോടെ തുടര്‍ന്ന് മഞ്ഞ താലപ്പൊലി. ചോമപ്പന്റെ തിരിയുഴിച്ചില്‍ എന്നിവ നടക്കും. ഫെബ്രുവരി 2- ന് രാവിലെ തുലാഭാരം, 1 മണിക്ക് ഗുരുതി തര്‍പ്പണം, വൈകുന്നേരം 5 മണി കുളിച്ചാറാട്ട്, ആന്തട്ട ക്ഷേത്രത്തില്‍ നിന്നും പഞ്ചവാദ്യത്തോടെ ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നതോടെ ഉല്‍സവം സമാപിക്കും.
പത്രസമ്മേളനത്തില്‍ ഒ.കെ.ബാലകൃഷ്ണന്, കെ.കെ. വിനോദ്, വി.മുരളീകൃഷ്ണന്, റയേഷ് ബാബു, ടി.എം. രവി,പി.കെ ശശി, ഇ.കെ. രാഗേഷ്, ബിജു പുത്തന്‍ പുരയില്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷേത്ര ഉത്സവം പൂര്‍ണ്ണമായും ഇന്‍ഷൂര്‍ ചെയ്തതായി ഭാരാവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.