‘നിരന്തരമായി കള്ള വാഗ്ദാനങ്ങള്‍ നല്കി കേരള സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നു’; കോടിക്കലിനോട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കാണിക്കുന്ന അഗവണനയ്ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി മുസ്ലിം യൂത്ത് ലീഗ്
നന്തിബസാര്‍: ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ കോടിക്കലിനോട് കേന്ദ്ര കേരള സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണനക്കെതിരെ മുസ്ലിംയൂത്ത് ലീഗ് കോടിക്കല്‍ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യൂത്ത്ലീഗ് നേതൃയോഗം തിരുമാനിച്ചു. ദിനേനെ മുന്നൂറോളം വള്ളങ്ങള്‍ മത്സ്യബന്ധനത്തിന് പോകുന്നതും ആയിരക്കണക്കിന് മത്സ്യ തൊഴിലാളികളുടെ ആശ്രയ കേന്ദ്രവുമാണ് കോടിക്കല്‍.
2002ല്‍ ഫിഷ്ലാന്റിംഗ് സെന്ററിന് വേണ്ടി അന്നത്തെ ഫിഷറിസ് വകുപ്പ് മന്ത്രി ടി.കെ.രാമകൃഷ്ണന്റെയും സ്ഥലം എം.എല്‍.എ പി.വിശ്വന്റെയും നേതൃത്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശിലാഫലകം സ്ഥാപിച്ചെങ്കിലും ഇരുപത്തിരണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഒരു പ്രവൃത്തിയും നടന്നിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് ആവിശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ പോലും കടപ്പുറത്ത് ഇല്ല. നിരന്തരമായി കള്ള വാഗ്ദാനങ്ങള്‍ നല്കി കേരള സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി.
നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ്പ്രസിഡണ്ട് പി.കെ.മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മൂടാടി തിക്കോടി പഞ്ചായത്ത് യൂത്ത് ലീഗ് നേതൃ യോഗം വിവിധ സമരപരിപാടികള്‍ ആവിഷ്കരിച്ചു. യോഗത്തില്‍ പി.വി.ജലീല്‍, ഷാനിബ് കോടിക്കല്‍, നൗഫല്‍ യൂവി, വസിം കുണ്ടുകുളം, ഫര്ഹാന് മാലിക്, അസ്ലഹ് കണ്ടോത്ത്, ഇര്ഫാന്.സി.പി സംസാരിച്ചു.
Summary: Muslim Youth League prepares to protest against central and state governments’ neglect of kodikkal