പട്ടികജാതി, പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുക’; ചേമഞ്ചേരി പഞ്ചായത്തിന് മുന്നില്‍ ധര്‍ണ്മയുമായി കെ.എസ്.കെ.ടി.യു


ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി കെഎസ്‌കെടിയു പഞ്ചായത്ത് കമ്മിറ്റി. പട്ടികജാതി, സംങ്കേതങ്ങളിലെ പ്രശനങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കൊണ്ടാണ് ധര്‍ണ്ണ നടത്തിയത്. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിലിന് നിവേദനം സമര്‍പ്പിച്ചു.

ധര്‍ണാ സമരത്തിന് ജില്ലാ ട്രഷററല്‍ കെ.കെ മുഹമ്മത് ധര്‍ണ്ണ ഉദ്ഘാടനം ചെയതു . കെ.എസ്.കെ.ടി.യു ചേമഞ്ചേരി മേഖലാ സെക്രട്ടറി വി. വേണുഗോപാല്‍ സ്വാഗതം പറഞ്ഞു. കെഎസ്.കെ.ടി യു ഏരിയാ ഏരിയാ കമ്മറ്റി അഗം രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡണ്ട് മുരളിധരന്‍ നന്ദി പറഞ്ഞു.