പഞ്ചാരിമേളം, ചാക്യാര്‍കൂത്ത്, രഥോത്സവം തുടങ്ങി വിവിധ പരിപാടികള്‍, തിരുവങ്ങൂര്‍ നരസിംഹ-പാര്‍ത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: തിരുവങ്ങൂര്‍ നരസിംഹ-പാര്‍ത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. വിവിധ പരിപാടികളോടെ 24 വരെയാണ് മഹോത്സവം. തന്ത്രി അണ്ടലാടി പരമേശ്വരന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഞായറാഴ്ച ദീപാരാധനക്ക് ശേഷമാണ് കൊടിയേറ്റം നടന്നത്.
തുടര്‍ന്ന് കോട്ടക്കല്‍ പി.എസ്.വി.നാട്യസംഘം അവതരിപ്പിച്ച കഥകളി നടന്നു. ഉത്സവത്തിന്റെ മുഴുവന്‍ ദിവസങ്ങളിലും പൊതിയില്‍ നാരായണ ചാക്യാരുടെ ചാക്യാര്‍കൂത്ത് അരങ്ങേറും. ഇന്ന് വൈകീട്ട് 5 മുതല്‍ കലവറ നിറയ്ക്കല്‍, പാഞ്ചാരിമേളം, തിരുവങ്ങൂര്‍ നാട്യധാര അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, 21 ന് ചെറിയ വിളക്ക് ദിവസം വൈകീട്ട് ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിരക്കളി, ഗിന്നസ് ലോക റിക്കാര്‍ഡ് ഭേദിച്ച വിദ്യാര്‍ഥിനികളുടെ നൃത്ത സമര്‍പ്പണം, വനമാല, 22 ന് വലിയ വിളക്ക് ദിവസം രഥോത്സവം, പാര്‍ത്ഥസാരഥി ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന സ്മൃതി മധുരം, 23 ന് സദനം അശ്വിന് മുരളിയുടെ തായമ്പക, പള്ളിവേട്ട എന്നിവ നടക്കും. 24 ന് ആറാട്ടിനു ശേഷം ആറാട്ടു സദ്യയോടെ ഉത്സവം സമാപിക്കും.
,