മൂടാടി, അരിക്കുളം, പൂക്കാട് സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ വെെദ്യുതി മുടങ്ങും


കൊയിലാണ്ടി: മൂടാടി, അരിക്കുളം, പൂക്കാട് സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ (20/01/2025) വൈദ്യുതി വിതരണം തടസപ്പെടും. എൽ.ടി ടച്ച് ക്ലിയറൻസ് ജോലി, സ്പെയ്സർ വർക്ക്, എച്ച്.ടി മൈന്റെനൻസ് എന്നിവ നടക്കുന്നതിനാലാണ് വെെദ്യുതി മുടങ്ങുന്നതെന്ന് കെഎസ്ഇബി അറിയിച്ചു.

മൂടാടി സെക്ഷൻ പരിധിയിലെ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 2.30 വരെ വിയ്യൂർ ടെമ്പിൾ ട്രാൻസ്ഫോർമർ പരിസരങ്ങളിലും, 7:30 മുതൽ 11:00 വരെ ഓട്ടുകമ്പനി, മൂടാടി ഗേറ്റ് ട്രാൻസ്ഫോർമർ പരിസരങ്ങളിലും, 11:00 മുതൽ 2:30 വരെ മുചുകുന്ന് ഖാദി, മൂടാടി മാപ്പിള സ്കൂൾ ട്രാൻസ്ഫോർമർ പരിസരങ്ങളിലും ഭാ​ഗികമായും, രാവിലെ 9.00 മുതൽ വെെകീട്ട് 5.00 മണി വരെ നെല്ലൂളിത്താഴ ട്രാൻസ്ഫോർമർ പരിസരങ്ങളിലും വൈദ്യുതി വിതരണം തടസപ്പെടും.

അരിക്കുളം സെക്ഷൻ പരിധിയിലുള്ള അരണ്യ, കൊരട്ടി, ഊരള്ളൂർ എന്നീ ട്രാൻസ്ഫോർമറുകളുടെ ലൈൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 03:00 മണി വരെ ഭാഗമായി വൈദ്യുതി മുടങ്ങും.

പൂക്കാട് സെക്ഷനിൽ രാവിലെ 9:00 മുതൽ 5:00 വരെ ചെമ്മന, ടിന, പാണവയൽ, വികാസ് നഗർ, കണ്ണങ്കണ്ടി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 2:00 മണി വരെ ഗ്യാസ് ഗോഡൗൺ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.

Summary: Tomorrow there will be power cut in various places within the limits of Mudadi section