വളയത്ത് പത്താംക്ലാസുകാരനെ തിങ്കളാഴ്ച മുതല്‍ കാണാനില്ലെന്ന് പരാതി; മൊബൈല്‍ഫോണ്‍ വാങ്ങിവെച്ചതിന്റെ ദേഷ്യത്തില്‍ വീടുവിട്ടതെന്ന് ബന്ധുക്കള്‍



വടകര:
വളയത്ത് പത്താംക്ലാസുകാരനെ തിങ്കളാഴ്ച മുതല്‍ കാണാനില്ലെന്ന് പരാതി. ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായ വളയം ചെക്കേറ്റക്കടുത്തെ നാമത്ത് മീത്തല്‍ നാസറിന്റെ മകന്‍ മുഹമ്മദ് ഷാദിനെയാണ് കാണാതായത്.

[ad2]
പരീക്ഷാ സമയത്ത് ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണ്‍ വാങ്ങിവെച്ചിരുന്നു. ഇതിന്റെ ദേഷ്യത്തില്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഒരു മണിയ്ക്കും നാലുമണിയ്ക്കും ഇടയിലാണ് കാണാതായതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെ കുട്ടി വീട്ടിലേക്ക് വിളിച്ചിരുന്നു. മഹാരാഷ്ട്രയിലാണ് താന്‍ എന്നു പറഞ്ഞ് കട്ട് ചെയ്യുകയും ചെയ്തു. ഈ നമ്പറില്‍ തിരിച്ചുവിളിച്ചപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയാണ് ഫോണെടുത്തത്. തന്റെ ഫോണ്‍ വാങ്ങി കുട്ടി വിളിച്ചതാണെന്നും അതിനുശേഷം അവിടെ നിന്നും പോയി എന്നുമാണ് ഇയാള്‍ പറഞ്ഞതെന്നും ബന്ധുക്കള്‍ പറഞ്ഞു.

[ad1]
രാത്രി ഒമ്പതുമണിയോടെ വീട്ടും കുട്ടി വിളിയ്ക്കും താന്‍ ഇവിടെ നിന്നും ട്രെയിന്‍ കയറാന്‍ പോകുകയാണെന്ന് പറഞ്ഞ് കട്ട് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയ്ക്ക് മറ്റൊരു നമ്പറില്‍ നിന്നും രണ്ടുതവണ വിളിച്ചിരുന്നു. ആ സമയത്ത് വീട്ടുകാര്‍ ഉറങ്ങുകയായിരുന്നു. പുലര്‍ച്ചെ കോള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ തിരിച്ചുവിളിച്ചപ്പോള്‍ എറണാകുളത്തുള്ള ഒരാളാണ് ഫോണെടുത്തതെന്നും ബന്ധുക്കള്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ തന്നെ വളയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇടയ്ക്കിടെ കുട്ടി വിളിച്ച നമ്പര്‍ കൈമാറുകയും വിവരങ്ങള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും ബന്ധുക്കള്‍ അറിയിച്ചു.