പെൻഷൻകാരുടെ അനുകൂല്യങ്ങൾ ഉടൻ നൽകണം: കെ.എസ്.എസ്.പി.യു മൂടാടി യൂണിറ്റ് സമ്മേളനം


മൂടാടി: പെൻഷൻ പരിഷ്ക്കരണ ക്ഷാമാശ്വാസകുടിശ്ശിക അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, 12ാം പെൻഷൻപരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ നടപ്പിലാക്കണമെന്ന് കെഎസ്എസ്പിയു മൂടാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെഎസ്എസ്പിയു മൂടാടി യുണിറ്റ് വാർഷിക സമ്മേളനം ജില്ലാ ജോയിൻ്റ് സെക്രട്ടറി എം. ചെക്കായി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് സെക്രട്ടറി ടി.സുരേന്ദ്രൻ സംഘടനാ റിപ്പോർട്ടും സെക്രട്ടറി പി.ശശീന്ദ്രൻ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. യുണിറ്റ് പ്രസിഡണ്ട് ചേനോത്ത് ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസി. പി.എൻ ശാന്തമ്മ, ട്രഷറർ എ.ഹരിദാസ്, ജോ.സെക്രട്ടറി ഒ.രാഘവൻ മാസ്റ്റർ, കെ.പി. നാണു മാസ്റ്റർ ചന്ദ്രൻ അലിയങ്ങാട്ട്, എം അശോകൻ എന്നിവർ സംസാരിച്ചു.