പങ്കാളികളായി നിരവധി വിദ്യാര്‍ഥികള്‍; ബാലസംഘം അക്ഷരോത്സവം തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍


തിരുവങ്ങൂര്‍: ബാലസംഘം പതിനഞ്ചാമത് കേളുഏട്ടന്‍ സ്മാരക അക്ഷരോത്സവം തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി ബാലസംഘം ജില്ലാ കണ്‍വീനര്‍ വി.സുന്ദരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ്, ബാലസംഘം കണ്‍വീനര്‍ പി.സത്യന്‍, അക്കാദമിക് സമിതി കണ്‍വീനര്‍ കെ.കെ അനീഷ്, ബാലസംഘം മുന്‍ ജില്ലാ പ്രസിഡണ്ട് എം നൗഫല്‍ എന്നിവര്‍ സംസാരിച്ചു.

അശോകന്‍ കോട്ട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബാലസംഘം ഏരിയ പ്രസിഡന്റ് എസ്.ആര്‍ദ്ര അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.നന്ദന നന്ദി പറഞ്ഞു. സമാപന സമ്മേളനം കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ് ഉദ്ഘാടനം ചെയ്തു. എം.സുരേഷ്, ജയപ്രകാശ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. 20 അംഗ ഒഫീഷ്യല്‍ ആണ് മത്സരം നിയന്ത്രിച്ചത്.