താമരശേരി ചെമ്പുങ്കരയിലെ റബ്ബര്‍തോട്ടത്തില്‍ കടുവയിറങ്ങിയതായി നാട്ടുകാര്‍; കാല്‍പ്പാടുകള്‍ കടുവയുടേതോ പുലിയുടേതോ ആകാമെന്ന് പ്രാഥമിക നിഗമനം


താമരശേരി: മലബാര്‍ വന്യജീവി സങ്കേതത്തിന്റെ താഴ്ഭാഗത്തിന് സമീപം തലയാട് ചെമ്പുങ്കരയിലെ റബ്ബര്‍തോട്ടത്തില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍. കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസ് അധ്യാപകനായ തലയാട് പെരിഞ്ചല്ലൂര്‍ ജോസിന്‍ പി.ജോണ്‍ ആണ് തിങ്കളാഴ്ച റബ്ബര്‍ തോട്ടത്തില്‍ കടുവയെ കണ്ടതായി വനപാലകരെ അറിയിച്ചത്.

[ad1]
തുടര്‍ന്ന് താമരശ്ശേരി ആര്‍.എഫ്.ഒ ഓഫീസില്‍ നിന്ന് അസി. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സത്യനും വനംവകുപ്പ് ദ്രുതകര്‍മസേനാംഗങ്ങളായ ഷബീര്‍, ലിനീഷ്, കരീം എന്നിവരും ചൊവ്വാഴ്ച രാവിലെ റബ്ബര്‍ തോട്ടത്തിലെത്തിപരിശോധന നടത്തിയിരുന്നു. കടുവയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ സംഘം പരിശോധിക്കുകയും ചെയ്തിരുന്നു.

[ad2]
അഞ്ചര ഇഞ്ചോളം നീളംവരുന്ന കാല്‍പ്പാടുകളാണ് കണ്ടെത്തിയത്. ഇത് യൗവ്വനപ്രായമുള്ള കടുവയുടേതോ പുലിയുടേതോ ആകാമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളോ മറ്റോ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്ലാത്തതിനാലും ആ ജീവി വനഭാഗത്തേക്ക് ഓടിമറഞ്ഞതിനാലും പ്രദേശവാസികള്‍ അനാവശ്യഭഈതി വെച്ചുപുലര്‍ത്തേണ്ടതില്ലെന്ന് താമരശേരി ആര്‍.എഫ്.ഒ എം.കെ.രാജീവ് കുമാര്‍ അറിയിച്ചു.