പൂക്കാട് കലാലയത്തിൽ കുട്ടികൾക്കായി അവധിക്കാല ക്യാമ്പ് ‘കളിയാട്ടം’; രജിസ്ട്രേഷൻ ആരംഭിച്ചു


കൊയിലാണ്ടി: പൂക്കാട് കലാലയം കളിയാട്ടം കുട്ടികളുടെ അവധിക്കാല ക്യാമ്പിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. മേയ് നാലു മുതൽ ഒമ്പതു വരെ കലാലയം സർഗവനി ഓപൺ ഓഡിറ്റോറിയത്തിലാണ് പരിപാടി. നാടകപരിശീലനം, പാട്ട്, കളികൾ, സല്ലാപങ്ങൾ, പഠനപ്രവർത്തനങ്ങൾ, ഡെമോൺസ്ട്രേഷനുകൾ, നാടകാവതരണം എന്നിവയുമായി ക്യാമ്പ് ആറു ദിവസം നീളും.

നാടകപ്രവർത്തകൻ മനോജ് നാരായണൻ ക്യാമ്പ് ഡയറക്ടറും എ.അബൂബക്കർ ക്യാമ്പ് കോഓഡിനേറ്ററുമാണ്.

അഞ്ചു മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. രജിസ്ട്രേഷൻ ഓൺലൈൻ, കലാലയം ഓഫീസ് എന്നിവ വഴി ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് കലാലയം ഓഫിസുമായോ 9446068788, 9446732728 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.