കൂമുള്ളി വായനശാല മുതല്‍ ഉള്ളൂര്‍ കന്നൂര്‍ വരെയുള്ള ഭാഗത്ത് ഇന്ന് മുതല്‍ വാഹനഗതാഗതം നിരോധിച്ചു; വാഹനങ്ങള്‍ കടന്നുപോകേണ്ട വഴി അറിയാം
ഉള്ള്യേരി: പുത്തഞ്ചേരി-ഉള്ളൂര്‍ റോഡില്‍ ജല അതോറിറ്റിയുടെ പൈപ്പ്‌ലൈനിന് വേണ്ടി കുഴിയെടുത്ത ഭാഗങ്ങളില്‍ പ്രവൃത്തി തുടങ്ങുന്നതിനാല്‍ കൂമുള്ളി വായനശാല മുതല്‍ ഉള്ളൂര്‍ കന്നൂര്‍ വരെയുള്ള ഭാഗത്ത് ഇന്ന് (ജനുവരി 18) മുതല്‍ വാഹനഗതാഗതം നിരോധിച്ചു.
രണ്ടാഴ്ച്ചത്തേക്കാണ് വാഹനഗതാഗതം നിരോധിച്ചത്. വാഹനങ്ങള്‍ മുണ്ടോത്ത് കൂമുള്ളി റോഡ് വഴിയും കന്നൂര്‍- ചാത്തോത്ത്താഴെ റോഡ് വഴിയും തിരിഞ്ഞ് പോവണം.