ആചാരപൂര്‍വ്വം വരവേറ്റ് ആഘോഷ കമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളും; കൊരയങ്ങാട് തെരുഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായുള്ള ചോമപ്പന്റെ ഊരുചുറ്റലിന് തുടക്കമായി


കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രധാന ചടങ്ങായ ചോമപ്പന്റെ ഊരുചുറ്റല്‍ ചടങ്ങിന് തുടക്കമായി. കാലത്ത് ഗണപതി ക്ഷേത്രത്തിനു സമീപത്തെ കാരണവര്‍ സ്ഥാനത്ത് എത്തിയ ചോമപ്പനെ ആഘോഷ കമ്മിറ്റി ഭാരവാഹികളും ഭക്ത ജനങ്ങളും ചേര്‍ന്ന് ആചാരപൂര്‍വ്വം വരവേല്‍പ്പു നല്‍കി.

കാരണവര്‍ സ്ഥാനത്തെ ചടങ്ങുകള്‍ക്ക് ശേഷം, ഓലക്കുടയും ചൂടി ചോമപ്പന്‍ ഊരു ചുറ്റാനായി പുറപ്പെട്ടു. ജനുവരി 26 മുതല്‍ ഫിബ്രവരി രണ്ടുവരെയാണ് താലപ്പൊലി മഹോത്സവം. ജനുവരി 26ന് കൊടിയേറ്റ ദിവസം വൈകീട്ടാണ് ചോമ പ്പന്‍ ഉല്‍ത്സത്തിനായി കാവ് കയറുക. ക്ഷേത്ര കാരണവര്‍ കളിപ്പുരയില്‍ രവീന്ദ്രന്‍, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പി.പി.രാമകൃഷ്ണന്‍, ഉത്സവാഘോഷകമ്മിറ്റി ഭാരവാഹികളായ ഒ.കെ.ബാലകൃഷ്ണന്‍, കെ.കെ.വിനോദ്, ടി.പി.രാഘവന്‍, കുന്നക്കണ്ടി ബാലന്‍, ടി.ടി.ശ്രീധരന്‍, എം.പി.ബാലകൃഷ്ണന്‍, പി.പി.ബാലന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി.