എറണാകുളത്ത് അരുംകൊല; ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്ന് അയൽവാസി


എറണാകുളം: ഒരു വീട്ടിലെ മൂന്ന് പേരെ അയൽവാസി വെട്ടിക്കൊന്നു. ചേന്ദമം​ഗലം സ്വദേശികളായ വേണു, വിനിഷ, ഉഷ എന്നിവരാണ് മരിച്ചത്. അയൽവാസിയായ റിതുവാണ് ഇവരെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇന്ന് സന്ധ്യയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.

മാരകായുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ച കയറിയാണ് റിതു അക്രമണം നടത്തിയത്. ഒരാളെ ലക്ഷ്യംവെച്ചാണ് ഇയാൾ എത്തിയതെങ്കിലും വീട്ടിലുണ്ടായിരുന്ന നാല് പേർക്ക് വെട്ടേൽക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സാരമായി പരിക്കേറ്റ നാല് പേരെയും ഉടനെ പറവൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേർ മരണത്തിന് കീഴങ്ങി.

വ്യക്തി വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കൂടൂതൽ ചോദ്യം ചെയ്യലിനി ശേഷമാകും ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാവുക.