സര്‍വ്വീസ് റോഡുകള്‍ക്ക് ആവശ്യമായ വീതി ഉറപ്പുവരുത്തുക, പൂക്കാട് നിന്നും വെറ്റിലപ്പാറയ്ക്കുമിടയില് കാല്‍നടയാത്രക്കാര്‍ക്ക് നടന്നുപോകാന്‍ വഴി ഒരുക്കുക’; മലാപ്പറമ്പ് എന്‍.എച്ച്.എ.ഐ ഓഫീസിലേയ്ക്ക് സി.പി.ഐ.എം മാര്‍ച്ച്
കോഴിക്കോട്: ദേശീയപാത വികസന പ്രവര്‍ത്തി നടക്കുന്നതിനൊപ്പം തദ്ദേശവാസികള്‍ക്കുണ്ടാവുന്ന പ്രയാസങ്ങള്‍കൂടി
പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മലാപ്പറമ്പ് എന്‍.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടറുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് സംഘടിപ്പിച്ച് സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.കെ മുഹമ്മദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
പൂക്കാട് നിന്നും വെറ്റിലപ്പാറയ്ക്കുമിടയില് കാല്‍നടയാത്രക്കാര്‍ക്ക് നടന്നുപോകാന്‍ വഴിയൊരുക്കിയ ശേഷം മാത്രമേ നിലവിലെ വഴി അടച്ചുപൂട്ടാവൂ, പൊളിച്ചുമാറ്റിയ ക്വിറ്റ് ഇന്ത്യ സ്മാരകം പുന് നിര്‍മ്മിക്കുക, പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി കോരപ്പുഴയില്‍ നിക്ഷേപിച്ച മണ്ണ് അടിയന്തരമായി നീക്കം ചെയ്യുക, ഡ്രൈനേജ് സ്ലാബുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, പ്രധാന സ്റ്റോപ്പുകളില്‍ ബസ് ബേ നിര്‍മ്മിക്കുക, സര്‍വ്വീസ് റോഡുകള്‍ക്ക് ആവശ്യമായ വീതി ഉറപ്പുവരുത്തുക, ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്, ഈസ്റ്റ് സ്കൂള്‍, വെറ്റിലപ്പാറ അണ്ടിക്കമ്പനി എന്നിവിടങ്ങളില്‍ ഫൂട്ട്ഓവര്‍ ബ്രിഡിജ് സ്ഥാപിക്കുക, ചേമഞ്ചേരിയെ നെടുകെ പിളര്‍ന്ന് എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പോകുന്ന .എച്ചില് ജനങ്ങള്‍ക്ക് ഒരു വശത്തു നിന്ന് മറ്റൊരു വശത്തേക്ക് മുറിച്ചുകടക്കുന്നതിന് ആവശ്യമായ ഫുട് ഓവര്‍ ബ്രിഡ്ജ് അടക്കമുള സംവിധാനമൊരുക്കുക, കാപ്പാട് – തുഷാരഗിരി റോഡില്‍ കാപ്പാട് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് സര്‍വീസ് റോഡിലേക്ക് പ്രവേശന സൗകര്യമുണ്ടാക്കുക, സര്‍വീസ് റോഡ്, ഡ്രെയ്നേജ് എന്നിവ ഇല്ലാത്ത ഭാഗത്ത് അവ നിര്‍മിക്കുക, സര്‍വീസ് റോഡുകള്‍ക്ക് ആവശ്യമായ വീതി ഉറപ്പുവരുത്തുക, ഡ്രെയ്നേജിന്റെ ബലക്ഷയം പരിഹരിക്കുക, ജനവാസകേന്ദ്രങ്ങളിലേക്ക് മലിന ജലം തുറന്ന് വിടുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രന്, ഏരിയാ കമ്മറ്റി മെമ്പര്‍മാരായ കെ.രവീന്ദ്രന്, പി. ബാബുരാജ്, പി.സി സതീഷ്ചന്ദ്രന്, എം. നൗഫല്‍, ലോക്കല്‍ സെക്രട്ടരിമാരായ എന്‍.പി അനീഷ്, കെ. ശ്രീനിവസന്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ എന്നിവര്‍ സംസാരിച്ചു.