‘ദേശീയപാത നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കുക’; ചെങ്ങോട്ടുകാവില്‍ സി.പി.എം സായാഹ്നധര്‍ണ്ണ


കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ സി.പി.ഐ.എം സായഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. സര്‍വീസ് റോഡുകള്‍ക്ക് വീതിയില്ലാത്തതടക്കം പുതിയ ദേശീയപാതാ നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് ധര്‍ണ്ണ നടത്തിയത്.

സായാഹ്ന ധര്‍ണ്ണ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷയായി. ജില്ലാ കമ്മറ്റിയംഗം പി. വിശ്വന്‍, പി. സത്യന്‍, ടി.വി ഗിരിജ, എ. സോമശേഖരന്‍, പി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അനില്‍ പറമ്പത്ത് സ്വാഗതം പറഞ്ഞു.