വേദനകള്‍ മറന്ന് അവര്‍ വീണ്ടും ഒന്നിച്ചു; കിടപ്പ് രോഗികളുടെ പാലിയേറ്റീവ് കുടുംബ സംഗമവുമായി കീഴരിയൂര്‍ പഞ്ചായത്ത്



കീഴരിയൂര്‍: പാലിയേറ്റീവ് കുടുംമ്പ സംഗമം സംഘടിപ്പിച്ച് കീഴരിയൂര്‍ പഞ്ചായത്ത്. പഞ്ചായത്ത് കുടുബാ
രോഗ്യ കേന്ദ്രം കിടപ്പ് രോഗികളുടെ സംഗമം ടി.പി. രാമക്യഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മല അധ്യക്ഷത വഹിച്ചു.


കാട്ടു കണ്ടി കുഞ്ഞബ്ദുല്ല, ജില്ല പഞ്ചായത്ത് അംഗം എം.പി. ശിവാനന്ദന്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ: രാജലക്ഷ്മി, സ്ഥിരം സമിതി അധ്യക്ഷന്‍ എം.എം.രവീന്ദ്രന്‍, പി.കെ.ബാബു, ഇടത്തില്‍ ശിവന്‍, ടി. കുഞ്ഞബ്ദുല്ല, ടി.കെ.വിജയന്‍, ടി.സുരേഷ് ബാബു, എന്‍.എം.സുനില്‍, കെ.സി രാജന്‍, കുറ്റിയത്തില്‍ ഗോപാലന്‍, ടി. സുനിത ബാബു, കെ.പ്രഭാകരകുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.