മാലിന്യമുക്ത നവകേരളത്തിനായി മുന്നിട്ടിറങ്ങി കൊയിലാണ്ടി; മാലിന്യ സംസ്‌ക്കരണത്തിന് വേഗം കൂട്ടാന്‍ ജെസിബിയും


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭ വാങ്ങിയ എക്‌സവേറ്ററിന്റെ (JCB) ഫ്‌ലാഗ് ഓഫ് നടന്നു. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായാണ് ജെ.സി.ബി വാങ്ങിയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധകിഴക്കെപ്പാട്ട് ഫ്‌ലാഗ് ഓഫ് ചടങ്ങ് നിര്‍വ്വഹിച്ചു.

നഗരസഭ പദ്ധതി വിഹിതമായി 15 ലക്ഷം രൂപയും നഗരസഞ്ചയനിധിയില്‍ നിന്നും 11 ലക്ഷം രൂപയും അടക്കം 26 ലക്ഷം രൂപചെലവഴിച്ചാണ് എക്‌സവേറ്റര്‍ വാങ്ങിയിരിക്കുന്നത്. ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഇ.കെ അജിത്ത്, കെ.എ. ഇന്ദിര, പ്രജില. സി. നിജില പറവക്കൊടി സെക്രട്ടറി ഇന്ദു എസ് ശങ്കരി കെ.എ.എസ് കൗണ്‍സിലര്‍മാരായ വത്സരാജ് കേളോത്ത്, വി പി ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, എ ലളിത. , ആര്‍.കെ. കുമാരന്‍, സുമതി കെ എം.,സുധ സി , വി.കെ. സുധാകരന്‍ സതീഷ്‌കുമാര്‍ (ക്ലീന്‍സിറ്റി മാനേജര്‍), ഇന്ദുലേഖ ജെ.എച്ച്.ഐ മാരായ ഷൈനി ,സീന എന്നിവര്‍ പങ്കെടുത്തു.