കാരുണ്യത്തിന്റെ ഒരു വര്‍ഷം; വാര്‍ഷികം ആഘോഷമാക്കി ദയ -സ്വാന്തനം കടലൂര്‍ പാലിയേറ്റീവ് സബ് സെന്റര്‍


നന്തി ബസാര്‍: ദയ സ്‌നേഹതീരം – സാന്ത്വനം കടലൂര്‍ പാലിയേറ്റീവ് സബ് സെന്ററിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ സി.കെ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കമ്യൂണിറ്റി പാലിയേറ്റിവ് വളണ്ടിയര്‍ പരിശീലനം പൂര്‍ത്തിയാക്കിയ 40 വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.


കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ ഡയരക്ടര്‍ ഡോ. സുരേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ടി.വി. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. വളണ്ടിയര്‍ പ്രതിജ്ഞയ്ക്ക് കെ. ബഷീര്‍ നേതൃത്വം നല്‍കി. പാലിയേറ്റീവ് പരിശീലകന്‍ ഇല്ല്യാസ് തരുവണ പ്രഭാഷണം നടത്തി.


ബ്ലോക് മെമ്പര്‍ സുഹറ കാദര്‍ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ എം.കെ. വാര്‍ഡ് മെമ്പര്‍മാരായ റഫീഖ് പുത്തലത്ത്, പി.പി.കരീം, എ.വി. ഹുസ്‌ന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. മൊയ്തീന്‍ കോയ എന്‍.കെ, റഷീദ് മണ്ടോളി, മുഹമ്മദ് നജീബ് ടി.വി, ബഷീര്‍ സഫാര്‍, ഹനീഫ സ്റ്റാര്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. അബ്ദുല്‍ കബീര്‍ ടി.കെ സ്വാഗതവും അംബിക പ്രകാശ് നന്ദിയും രേഖപ്പെടുത്തി.