കലാപരിപാടികളുമായി അവര്‍ വീണ്ടും ഒത്തുകൂടി; വാര്‍ഷികാഘോഷവും കുടുംബസംഗമവും ആഘോഷമാക്കി പറക്കുളങ്ങര ഇ.പി ആലിക്കുട്ടി ഹാജി മെമ്മോറിയല്‍ തണല്‍ ഡയാലിസിസ് ആന്‍ഡ് ഫിസിയോതെറാപ്പി സെന്റര്‍


അരിക്കുളം: പറക്കുളങ്ങര ഇ.പി ആലിക്കുട്ടി ഹാജി മെമ്മോറിയല്‍ തണല്‍ ഡയാലിസിസ് ആന്‍ഡ് ഫിസിയോതെറാപ്പി സെന്ററിന്റെ വാര്‍ഷിക ആഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഇമ്പിച്ച്യാലി സ്വാഗതം പറഞ്ഞു.


നന്മ- തണല്‍ പ്രസിഡണ്ട് അഡ്വ: മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.പി ശിവാനന്ദന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.നന്മ തണല്‍ ജനറല്‍ സെക്രട്ടറി ടി.പി അബ്ദുള്‍ ലത്തീഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് തണല്‍ സെട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യപ്രഭാഷണം നടന്നു. കുറ്റ്യാടി കാരുണ്യ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പരിപാടിയും അരങ്ങേറി.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.വി നിജേഷ് കുമാര്‍, എം പ്രകാശന്‍, നടവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി. നിസാര്‍ മാസ്റ്റര്‍, തണല്‍ രക്ഷാധികാരി എ.കെ.എന്‍ അടിയോടി, ആര്‍.കെ താഹിറ, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അന്‍സിന കൂഴിച്ചാലില്‍ നന്ദിയും പറഞ്ഞു.