മാലിന്യമുക്ത നവകേരളത്തിനായി കൈകോര്‍ത്ത് കീഴരിയൂർ ഗ്രാമപഞ്ചായത്തും; ആവേശമായി വലിച്ചെറിയൽ വിരുദ്ധ ബോധവൽക്കരണ പദയാത്ര
കീഴരിയൂർ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കീഴരിയൂർ ഗ്രാമപഞ്ചായത്ത് വലിച്ചെറിയൽ വിരുദ്ധ ബോധവൽക്കരണ പദയാത്ര സംഘടിപ്പിച്ചു. ശ്രീ വാസുദേവ ആശ്രമ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റും കീഴരിയൂർ പഞ്ചായത്തും സംയുക്തമായി ചേർന്നാണ് പദയാത്ര സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി എൻഎസ്എസ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ, വൈസ് പ്രസിഡണ്ട് എന്‍.എം സുനില്‍, ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പ്രതിനിധികള്‍, കുടുംബശ്രീ, അംഗങ്ങള്‍, സ്‌കൂള്‍ വിദ്യാർത്ഥികൾ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സോളമൻ ബേബി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ സജീവൻ മാസ്റ്റര്‍, പന്ത്രണ്ടാം വാർഡ് മെമ്പർ സുരേഷ് ബാബു മാസ്റ്റര്‍, , മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
Description: Keezhriyur Gram Panchayat joining hands for a garbage-free New Kerala