നവോത്ഥാനത്തിന് വഴിയൊരുക്കാൻ നാടകങ്ങൾ വഹിച്ച പങ്ക് ഏറെ വലുത്; മന്ത്രി മുഹമ്മദ് റിയാസ്


കൊയിലാണ്ടി: കേരളത്തെ സാമൂഹിക അനാചാരങ്ങളിൽ നിന്ന് മോചിപ്പിച്ച് നവോത്ഥാനത്തിന് വഴിയൊരുക്കാൻ നാടകങ്ങൾ വഹിച്ച പങ്ക് ഏറെ വലുതാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്കൃത നാടകത്തിലെ സമഗ്രസംഭാവനക്ക് രാമ പ്രഭാ പുരസ്ക്കാരത്തിന് അർഹനായ എം.കെ സുരേഷ് ബാബുവിന് നൽകിയ ആദരിക്കല്‍ ചടങ്ങും, സംസ്കൃത സർവ്വകലാശാല പ്രാദേശിക കേന്ദ്രം കൊയിലാണ്ടി കേന്ദ്രത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ചടങ്ങിൽ കീഴരിയൂർ ഗ്രാമപപഞ്ചായത്ത്‌ പ്രസിഡണ്ട് കെ.കെ നിർമ്മല അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. പി.വി രാമൻ കുട്ടി, ഡോ എം.സത്യൻ എന്നിവർ പ്രഭാഷണം നടത്തി. അവാർഡ് ജേതാവ് എം.കെ സുരേഷ് ബാബു, ഉറുദു അവാർഡ് ജേതാവ് ഡോ:മുഹമമദ് കാസിം, ഭരണഭാഷ പുരസ്ക്കാര ജേതാവ് കെ.കെ സുബൈർ, പ്രതിഭാ പുരസ്കാര ജേതാവ് പി.അമ്യത രാജ്, എൻഡോവ്മെൻ്റ് ജേതാക്കളായ ആതിര പി, ദൃശ്യ കെ.പി, യൂണിവേഴ്സിറ്റി ടോപ്പർ ദേവിക കൃഷ്ണ. പി എന്നിവർക്ക് മന്ത്രി റിയാസ് ഉപഹാരങ്ങൾ വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി ശിവാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ്‌: പ്രസിഡണ്ട് പ്രസന്ന, ഡോ:മുഹമ്മദ് കാസിം, വാർഡ് മെമ്പർ എ.കെ മോളി, പി.ടി.എ വൈ പ്രസിഡണ്ട് ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.കെ സുബൈർ, എം.കെ സുരേഷ് ബാബു എന്നിവർ മറുപടി പ്രസംഗം നടത്തി. ഡയറക്ടർ ഡോ:പുഷ്പദാസൻ കുനിയിൽ സ്വാഗതവും, സ്വാഗത സംഘം ജനറൽ കൺവീനർ എ.എസ് സുധീഷ് നന്ദിയും പറഞ്ഞു.

Description: drams played a major role in paving the way for the Renaissance; Minister Muhammad Riaz