കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കൊയിലാണ്ടിയില്‍ ജനുവരി 20ന് മാധ്യമ സെമിനാര്‍
കൊയിലാണ്ടി: കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കൊയിലാണ്ടിയില്‍ ജനുവരി 20ന് മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നു. വൈകുന്നേരം നാലുമണിക്ക് സൂരജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. പരിപാടി മാധ്യമപ്രവര്‍ത്തകനും എം.പിയുമായ ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകന്‍ ജിജോ, എ.കെ.ബീന എന്നിവര്‍ പങ്കെടുക്കും.
പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ സ്വാഗതസംഘം കെഎസ്ടിഎ ഹോളില്‍ ചേര്‍ന്നു. യോഗത്തില്‍ വി.പി.രാജീവന്‍, കെ.കെ.മുഹമ്മദ്, പി.വിശ്വന്‍ മാസ്റ്റര്‍, സജീഷ് നാരായണന്‍, ആര്‍.എം രാജന്‍, പി.കെ.ഷാജി, പി.പവിനാ, കെ.ഷിജു, പി.സത്യന്‍, പി.കെ ഭരതന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍: ഡി.കെ.ബിജു, ചെയര്‍മാന്‍ കാനത്തില്‍ ജമീല എം.എല്‍., വൈസ് ചെയര്‍മാന്‍ സുധാ കിഴക്കേപാട്ട്, ജോയിന്‍ കണ്‍വീനര്‍ മാര്‍: പി.കെ.ഷാജി, സി.ഉണ്ണികൃഷ്ണന്‍