ബാങ്കുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ച് ആര്‍.ബി.ഐ; പുതുക്കിയ സമയക്രമം അറിയാം


തിരുവനന്തപുരം: ബാങ്കുകളുടെ പ്രവര്‍ത്തന സമയം പരിഷ്‌കരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2022 ഏപ്രില്‍ 18 മുതലാണ് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയത്. ഉപഭോക്താക്കള്‍ക്ക് കോവിഡിന് മുമ്പുള്ളതുപോലെ ബാങ്കുകളുടെ സേവനം ഒരു മണിക്കൂര്‍ അധികമായി ലഭിക്കും. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം 3.30 വരെയാണ് ബാങ്കിങ് മേഖല ഇനി പ്രവര്‍ത്തിക്കുക.

[ad1]

കൊവിഡ് 19 പടര്‍ന്നുപിടിച്ചതോടെയാണ് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മുന്‍പ് മാറ്റം വരുത്തിയത്. ഇത് മുമ്പത്തെ സമയക്രമത്തിലേക്ക് മാറ്റുകയാണ് ചെയ്തത്. ആര്‍.ബി.ഐയുടെ നിയന്ത്രണത്തിലുള്ള വ്യാപാര വിപണികളുടെ പ്രവര്‍ത്തന സമയം പരിഷ്‌കരിച്ചതിനൊപ്പമാണ് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തിലും ഭേദഗതി വരുത്തിയിരിക്കുന്നത്.

റിസര്‍വ് ബാങ്ക് തങ്ങളുടെ നിയന്ത്രിത വിപണികളുടെ വ്യാപാര സമയം ഏപ്രില്‍ 18 മുതല്‍ രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൊവിഡിന് മുന്‍പ് രാവിലെ 9 മണി മുതല്‍ വ്യാപാരം ആരംഭിക്കുമായിരുന്നു. എന്നാല്‍ കൊവിഡ് അതി രൂക്ഷമായി പടര്‍ന്നുപിടിക്കുകയും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്യ്തതോടു കൂടി വ്യാപാര സമയം മാറ്റുകയായിരുന്നു.

[ad2]

കോവിഡ്-19 ഉയര്‍ത്തുന്ന അപകട സാധ്യതകള്‍ കണക്കിലെടുത്താണ് 2020 ഏപ്രില്‍ 7 മുതല്‍ റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്ന വിവിധ വിപണികളുടെ ട്രേഡിംഗ് സമയം ഭേദഗതി ചെയ്തിട്ടുണ്ടായിരുന്നത്. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് വ്യാപാര സമയം. 2020 നവംബര്‍ 9 മുതല്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയുള്ള പ്രവര്‍ത്തന സമയം മാറ്റിയിട്ട് രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയുള്ള സമയമായിരിക്കും ഇനി മുതല്‍ എന്ന ആര്‍ബിഐ അറിയിച്ചിരുന്നു.