ആറ് മാസത്തെ കഠിനാധ്വാനം; രണ്ടേക്കറില്‍ മഞ്ഞള്‍ കൃഷി വിളവെടുത്ത് മൂടാടി പഞ്ചായത്ത് ‘കര്‍ഷകര്‍’ കാര്‍ഷിക കൂട്ടായ്മ
മൂടാടി: മഞ്ഞള്‍ കൃഷി വിളവെടുപ്പ് നടത്തി മൂടാടി പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ മഞ്ഞള്‍ കൃഷി വ്യാപനം പദ്ധതിയുടെ ഭാഗമായി മൂടാടി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ കാരിയന്റവിടെ രണ്ടര ഏക്കറിലാണ് ‘കര്‍ഷകര്‍’ കാര്‍ഷfക കൂട്ടായ്മ മഞ്ഞള്‍ കൃഷി ആരംഭിച്ചത്.
പദ്ധതിയുടെ ഭാഗമായി കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ നിന്നും പ്രകതി, പ്രതിഭ എന്നീ ഇനത്തില്‍പ്പെടുന്ന രണ്ട് തരം മഞ്ഞളാണ് നട്ടത്. ഏകദേശം 500 കിലോ മഞ്ഞള്‍ വിത്തുകളാണ് പാകിയിരുന്നത്. ജൂണ്‍ മാസത്തില്‍ വിത്തുകള്‍ പാകി ജനുവരിയിലാണ് വിളവെടുത്തത്. ഏകദേശം 3 ടണ്ണോളം മഞ്ഞള്‍ ലഭിക്കാനാണ് സാധ്യത.
കര്‍ഷകര്‍ കാര്‍ഷിക കൂട്ടായ്മയിലെ ഏഴോളം കര്‍ഷകര്‍ ചേര്‍ന്നാണ് മഞ്ഞള്‍ കൃഷി ആരംഭിച്ചത്. ഇതിന് പുറമെ ഇഞ്ചി, പത്ത് ഏക്കറില്‍ ഔഷധ കൃഷികള്‍ എന്നിങ്ങനെയുമുണ്ട്.
വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്് പഞ്ചായത്ത് മെമ്പര്‍ ചൈത്ര അധ്യക്ഷത വഹിച്ചു. മെമ്പര്‍ ഷഹീര്‍, വാര്‍ഡ് മെമ്പര്‍ അഖില, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ നന്ദിത, പി, സജീന്ദ്രന്‍, കര്‍ഷകന്‍ മാധവന്‍, എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.