കർണാടകയിൽ വാഹനാപകടം; പയ്യോളി സ്വദേശികളായ അച്ഛനും രണ്ട് മക്കൾക്കും പരിക്ക്
പയ്യോളി: കർണാടക മുകാംബിക റോഡിലുണ്ടായ വാഹനാപകടത്തിൽ പയ്യോളി സ്വദേശികളായ അച്ഛനും രണ്ട് മക്കൾക്കും പരിക്ക്. പയ്യോളി കുളങ്ങരക്കണ്ടി മോഹനൻ (65), മക്കളായ ഡോ. കൃഷ്ണപ്രിയ (28), എമിൽ കൃഷ്ണൻ (17) എന്നിവർക്കാണ് പരിക്കേറ്റത്.
നായ കുറുകെ ചാടിയതിനെ തുടർന്ന് നായയെ രക്ഷിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടാണ് കാർ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലിടിച്ച ശേഷം വൈദ്യുതി പോസ്റ്റിലിടിച്ച് നിൽക്കുകയുമായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്.
മൂവരും മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗോവയിൽ ജോലി ചെയ്യുന്ന മകളുടെ പരീക്ഷയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇവർ. പരീക്ഷ കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
Summary: Car accident in Karnataka; A father and two children, natives of Paioli, were injured.