ഭിന്നശേഷിക്കാര്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം; വിശദമായി അറിയാം
കോഴിക്കോട്: വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കാതെയും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാതെയും സീനിയോരിറ്റി നഷ്ടപ്പെട്ട ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തനത് സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ മാര്‍ച്ച് 18 വരെ അവസരം.
നേരിട്ടോ/ദൂതന്‍ മുഖേനയോ അസ്സല്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം രജിസ്‌ട്രേഷന്‍ കാര്‍ഡുമായി ഹാജരായി രജിസ്‌ട്രേഷന്‍ പുതുക്കാമെന്ന് കോഴിക്കോട് സബ് റീജ്യണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0495 2373179.