കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ ഫ്രീസര്‍ സൗകര്യം ഏര്‍പ്പെടുത്തണം; ആവശ്യമുന്നയിച്ച് പ്രഭാത് റസിഡന്റ്‌സ് അസോസിയേഷന്‍


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ ഫ്രീസര്‍ സൗകര്യം ഒരുക്കണമെന്ന് കൊയിലാണ്ടി കോതമംഗലം പ്രഭാത് റസിഡന്റ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ 15 പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുക്കുകയും ‘കണിക്കൊന്നയില്‍ നിന്നും ചിനാറിലൂടെ സിയാറോസിലേക്ക്’ എന്ന യാത്രാവിവരണ പുസ്തകം രചിച്ച അസോസിയേഷന്‍ കുടുംബാംഗം ശശികലാ ശിവദാസിനെയും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികളെയും ആദരിച്ചു.

താലൂക്ക് ആശുപത്രിയില്‍ ഫ്രീസര്‍ സൗകര്യം നിലച്ചിട്ട് വര്‍ഷങ്ങളായെന്നും ഇതിനാല്‍ ജനങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്ന് യോഗത്തില്‍ പരാമര്‍ശിച്ചു. യോഗം വാര്‍ഡ് കൗണ്‍സിലര്‍ എ.ലളിത ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.കെ.മോഹനന്‍ അധ്യക്ഷത വഹിച്ചു.

എസ്. തേജ ചന്ദ്രന്‍, കെ.വി അശോകന്‍ ‘വി.ടി. അബ്ദുറഹിമാന്‍ എം.എം., ശ്രീധരന്‍, സഹദേവന്‍ പിടിക്കുനി, ടി.പി. രാജന്‍, പി.വി. പുഷ്പവല്ലി, പ്രഭാകര്‍, അനിതാ ശശി. തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി സി.കെ. ജയദേവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച്
പുതിയ ഭാരവാഹികളായി സി.കെ. ജയദേവന്‍ പ്രസിസണ്ട്, അഡ്വ: വി.ടി. അബ്ദുറഹിമാന്‍ വൈസ് പ്രസിഡന്റ്, ടി.കെ.മോഹനന്‍ ജനല്‍ സെക്രട്ടറി, സഹദേവന്‍ പിടിക്കുനി ജോയന്റ് സെക്രട്ടറി, കെ.വി. അശോകന്‍ ഖജാന്‍ജി ഉള്‍പ്പെടെ 15 പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുത്തു.