എലത്തൂരില്‍ പോക്സോ കേസിലെ ഇരയെയും അമ്മയെയും പിന്തുടര്ന്ന് ഉപദ്രവിച്ചെന്ന പരാതി; അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്
കോഴിക്കോട്: പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെയും അമ്മെയെയും പിന്തുടര്ന്ന് ഉപദ്രവിക്കുന്നുവെന്ന പരാതിയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്. കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ക്കാണ് കമീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവ് നല്‍കിയത്.
[ad1]
13 വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാള്‍ ജാമ്യത്തിലിറങ്ങി പെണ്‍കുട്ടിയെയും അമ്മയെയും ഉപദ്രവിച്ചെന്നാണ് പരാതി. എലത്തൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. 52കാരനാണ് കേസിലെ പ്രതി.
[ad2]
വിദ്യാര്‍ഥിനിക്കും കുടുംബാംഗങ്ങള്‍ക്കും കുറ്റവാളിയില്‍ നിന്നും സംരക്ഷണം നല്‍കാനാവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് കമീഷന് ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കകം കമീഷനെ അറിയിക്കണം. ഏപ്രില്‍ 26 ന് കോഴിക്കോട് കലക്ടറേറ്റില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.