കെ.എസ്.ഇ.ബി മൂടാടി, അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (10.1.2024) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി മൂടാടി, അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (10.1.2024) വൈദ്യുതി മുടങ്ങും.
മൂടാടി സെക്ഷന്‍ പരിധിയില്‍
ലൈന്‍ അആ മെയിന്‍ന്റനന്‍സ് വര്‍ക്ക് നടക്കുന്നതിനാല്‍ പാലോളിത്താഴ , പാലക്കുളം,ഓര്‍ഗാനിക് റോഡ്,സില്‍ക്ക്ബസാര്‍, അഞ്ചുമുക്ക്,കൊല്ലം ചിറ,മന്നമംഗലം, കളരിക്കണ്ടി, പിഷാരികാവ് ഡോര്‍മെട്രി, ആനക്കുളം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ രാവിലെ 8.00 മണി മുതല്‍ 2.00 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
സ്‌പെയ്‌സര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ രാവിലെ 7.30 മണി മുതല്‍ 11.00 വരെ ഓട്ടുകമ്പനി ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും,
10.30 മുതല്‍ 3.00 മണി വരെ കൊയിലോത്തും പടി ട്രാന്‍സ്ഫോര്‍മര്‍ പരിസരങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും
ട്രാന്‍സ്‌ഫോമറില്‍ ഡിസ്ട്രിബ്യൂഷന്‍ ബോക്‌സ് സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ രാവിലെ 8.00 മണി മുതല്‍ 2.00 മണി വരെ കുമ്മവയല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും,
1.00 മണി മുതല്‍ 4.00 മണി വരെ എടോടി സ്രാമ്പി ട്രാന്‍സ്ഫോര്‍മര്‍ പരിസരങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും
അരിക്കുളം സെക്ഷന്‍ പരിധിയില്‍
കുഞ്ഞാലി മുക്ക്, എ കെ ജി സെന്റര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍
രാവിലെ 7:30 മണി മുതല്‍ ഉച്ചയ്ക്ക് 12:00 മണി വരെ എച്ച്.ടി ലൈന്‍ടച്ച് വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.
മൂലക്കല്‍ത്താഴ, മഠത്തില്‍ കുനി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍
രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2:30മണി വരെ വൈദ്യുതി മുടങ്ങും. മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.