കെ.എസ്.ഇ.ബി മൂടാടി, അരിക്കുളം സെക്ഷന്‍ പരിധികളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി അരിക്കുളം മൂടാടി സെക്ഷന്‍ പരിധികളില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
മൂടാടി സെക്ഷന്‍: നന്തി അറബിക് കോളേജ് ട്രാന്‍സ്ഫോര്‍മര്‍ പരിസരങ്ങളില്‍ രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്ക് 2.30വരെ വൈദ്യുതി മുടങ്ങും. എല്‍.ടി ടച്ചിങ് ക്ലിയറന്‍സ് പ്രവൃത്തി നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്.
കിള്ളവയര് ട്രാന്‍സ്ഫോര്‍മര്‍ പരിസരങ്ങളില്‍ രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ വൈദ്യുതി മുടങ്ങും. സ്പെയ്സര്‍ വര്‍ക്കുമായി ബന്ധപ്പെട്ടാണിത്.
അരിക്കുളം സെക്ഷന്‍:
പറമ്പത്ത്, ഇന്‍ഡസ് ടവര്‍, പൂഞ്ചോല എന്നീ ട്രാന്‍സ്ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ രാവിലെ ഏഴര മുതല്‍ രാവിലെ പത്തുമണിവരെ വൈദ്യുതി മുടങ്ങും.
കൈതവയല്‍, അരിക്കുളം പഞ്ചായത്ത് ട്രാന്‍സ്ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ വൈദ്യുതി മുടങ്ങും
വാളേരിമുക്ക്, പുളിക്കൂല്‍ മുക്ക് നിടുംപൊയില്‍ ട്രാന്‍സ്ഫോമറുകളുടെ പരിധിയില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 3.30വരെ വൈദ്യുതി മുടങ്ങും.