അഡ്വ: ജംഷിദ വഹാബിനെ ആദരിച്ച് മുസ്ലിം യൂത്ത്ലീഗ് മൂടാടി പഞ്ചായത്ത്
കൊയിലാണ്ടി: ഹൈക്കോടതിയില്‍ നിന്ന് അഡ്വക്കറ്റായി എന്റോള്‍ ചെയ്ത മുചുകുന്ന് മൊകേരിയിലെ അഡ്വ: ജംഷിദ വഹാബിനെ മുസ്ലിം യൂത്ത്ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.
കോഴിക്കോട് ലോ കോളജിലെ ഹരിത വൈസ് പ്രസിഡണ്ടും മൂടാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തക സിമിതി അംഗം വഹ്വാബ് തൊടുവയലിന്റെ ഭാര്യയുമാണ് അഡ്വ ജംഷിദ.മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് കെ.കെ റിയാസ് ഉപഹാരം നല്കി.
പി.കെ മുഹമ്മദലി ചടങ്ങിന് അധ്യക്ഷത വഹിച്ചു. തൊടുവയല്‍ മൊയ്തു ഹാജി, ഹാഷിം മൊകേരി, ഫൈസല്‍ പുളക്കൂല്‍, ഷാനിദ് ടി.കെ, ഫായിസ് ടി, ഫയാസ്, സാജിദ് എന്നിവര്‍ പങ്കെടുത്തു.