കോഴിക്കോട് സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം മോഷ്ടിച്ച സംഭവം; തലശ്ശേരി സ്വദേശികൾ പിടിയിൽ
കോഴിക്കോട്: സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് ഒന്നേകാല്‍ കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ മുഖ്യ പ്രതികൾ പിടിയിൽ. തലശ്ശേരി സ്വദേശികളായ ധനേഷ്, സുജനേഷ്. റോഷന്‍ ആര്‍.ബാബു എന്നിവരാണ് അറസ്റ്റിലായത്. 2021 സെപ്റ്റംബര്‍ 20-നായിരുന്നു കേസിനാസ്പദമായ സംഭവം.
ബംഗാൾ സ്വദേശിയായ റംസാന്‍ അലിയെ ആക്രമിച്ചാണ് പ്രതികള്‍ സ്വര്‍ണം കവര്‍ന്നത്. ലിങ്ക് റോഡിലെ സ്വര്‍ണ ഉരുക്ക് കേന്ദ്രത്തില്‍ നിന്ന് മാങ്കാവിലേക്ക് പോകുന്നതിനിടെ കണ്ടംകുളം ജൂബിലി ഹാളിന് മുന്നില്‍ വെച്ചാണ് അക്രമം നടന്നത്. ബൈക്കില്‍ എത്തിയ സംഘം ആക്രമിക്കുകയും സ്വര്‍ണം കവരുകയുമായിരുന്നു. ഇതുവരെ 15 പേരെയാണ് കോഴിക്കോട് കസബ പോലീസ് ഈ കേസിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്.