പേരാമ്പ്ര താലൂക്ക് ആശുപത്രിയോടുള്ള സർക്കാർ അവഗണന തുടരുന്നു; പ്രതിഷേധം ശക്തം


പേരാമ്പ്ര: ഇനിയും പരിഗണന ലഭിക്കാതെ പേരാമ്പ്ര താലൂക്ക് ആശുപത്രി. ദിവസേനെ ആയിരകണക്കിന് രോഗികളാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നത്, എന്നാൽ ഇപ്പോഴും അവഗണിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ്‌ പേരാമ്പ്ര. നിയോജക മണ്ഡലം കമ്മിറ്റി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി.

അവശ്യമായ ഡോക്ടർമാരേയോ ജീവനക്കാരെയോ നിയമിക്കാതെ പാർട്ടി അതീനതയിലുള്ള സ്വകാര്യ ആശുപത്രിയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്ന അധികൃതർ അതിൽ നിന്നും പിന്മാറണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. സ്ഥലം എം.എൽ.എയും ബ്ലോക്ക് പഞ്ചായത്തും ഈ കാര്യത്തിൽ കാണിക്കുന്ന അലംഭാവം അവസാനിപ്പിച്ചില്ലെങ്കിൽ തുടർ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും യൂത്ത് ലീഗ്‌ നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.

ധർണ മുസ്‌ലിം ലീഗ്‌ ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ്‌ സിറാജ് അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം മുസ്‌ലിം ലീഗ്‌ പ്രസിഡന്റ് ആർ.കെ മുനീർ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പി.ടി അഷ്‌റഫ്‌, കെ.പി റസാഖ്, മുഹമ്മദലി കോറോത്ത്, മൊയ്‌തീൻ കക്കിനിക്കണ്ടി, കെ.പി ഹമീദ്, ആർ.കെ മുഹമ്മദ്‌, എൻ.കെ കുഞ്ഞി മുഹമ്മദ്‌, നിയാസ് കക്കാട്, സി.പി സജീർ എന്നിവർ സംസാരിച്ചു.

ധർണക്ക് സലീം മിലാസ്,കെ സി മുഹമ്മദ്‌,ടി കെ നഹാസ്,ശംസുദ്ധീൻ വടക്കയിൽ,സി കെ ജറീഷ്,സുബൈർ തുറയൂർ,സിദ്ധീഖ് തൊണ്ടിയിൽ, കെ പി സമീർ, സിറാജ് കിഴക്കേടത്ത്, സി.കെ ഹാഫിസ് സഈദ് അയനിക്കൽ, വി.എൻ നൗഫൽ, ഷമീം കക്കറ, ഉബൈദ് കുട്ടോത്ത്, കെ.എം സുഹൈൽ, ആഷിദ് ചാവട്ട്, പി.സി മുഹമ്മദലി, ഷബീർ ചാലിൽ, അഷ്‌റഫ്‌ ചാലിക്കര എന്നിവർ നേതൃത്വം നൽകി.