പയ്യോളി നഗരസഭയില്‍ ശ്മശാന നവീകരണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി; സ്ഥലം സന്ദര്‍ശിച്ച് എം.എല്‍.എ
പയ്യോളി: സംസ്ഥാന ബഡ്ജറ്റില്‍ രണ്ടു കോടി രൂപ വകയിരുത്തിയ പയ്യോളി നഗരസഭ വാതക ശ്മശാന നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്മാശാനം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിച്ചു.
ശവസംസ്കാരം നടത്താനുള്ള സൗകര്യങ്ങള്‍ക്കൊപ്പം പൂന്തോട്ടം, ഇരിപ്പിടങ്ങള്‍ എന്നിവ നവീകരണത്തിന്റെ ഭാഗമായി ഒരുക്കും. പയ്യോളി നഗരസഭ ചെയര്മാന് ഷെഫീഖ് വടക്കയില്‍, കൗണ്‍സിലര്‍മാരായ വി.കെ.അബ്ദുറഹ്മാന്, ചെറിയാവി സുരേഷ് ബാബു, നിഷ ഗിരീഷ്, സി.പി.എം ലോക്കല്‍ സെക്രട്ടറി എന്‍.ടി.അബ്ദുറഹ്മാന്, എല്‍.എസ്.ജി.ഡി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ചന്ദ്രന്, അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി.ജി സൂരജ്, നഗരസഭ എഞ്ചിനീയര്‍ രാജി മോള് എസ് രാജു എന്നിവര്‍ എം.എല്‍.എയുടെ ഒപ്പം ഉണ്ടായിരുന്നു.
പയ്യോളി, കൊയിലാണ്ടി നഗരസഭകളില്‍ ശ്മശാന നിര്‍മ്മാണത്തിന് 2 കോടി വീതം സംസ്ഥാന ബഡ്ജറ്റില്‍ വിലയിരുത്തിയിട്ടുണ്ട്.