കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി; കോഴിക്കോട് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം


കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. മുക്കം മുത്താലം കിടങ്ങില്‍ ബിജു-ആര്യ ദമ്ബതികളുടെ മകള്‍ വേദികയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.

കളിക്കുന്നതിനിടെ കുട്ടി കുപ്പിയുടെ അടപ്പ് വിഴുങ്ങുകയും തൊണ്ടയിൽ കുടുങ്ങുകയുമായിരുന്നു. ഉടനെ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.