2025 ജനുവരി ഒന്നു മുതൽ റേഷൻ ഇടപാടില്‍ മാറ്റങ്ങള്‍; റേഷൻ ഉപഭോക്താക്കൾ അറിയേണ്ട പുതിയ നിയമങ്ങൾ


തിരുവനന്തപുരം: 2025 ജനുവരി ഒന്നുമുതല്‍ റേഷൻ വിതരണ സംവിധാനത്തില്‍ മാറ്റങ്ങളുണ്ടാകും. ഇതിനോടൊപ്പം റേഷൻ ഇടപാടില്‍ കേന്ദ്ര സർക്കാർ സുപ്രധാന മാറ്റങ്ങളും നിർദേശങ്ങളും വരുത്തിയിട്ടുണ്ട്. ജനുവരി ഒന്നു മുതല്‍ റേഷൻ കാർഡ് സ്കീമിന് കീഴില്‍ സർക്കാർ പുതിയ നിയമങ്ങള്‍ നടപ്പിലാക്കും.

റേഷൻ വിതരണ സംവിധാനം പൂർണമായും സുതാര്യമാക്കുക എന്നതാണ് ലക്ഷ്യം. റേഷൻ കാർഡ് സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനും അർഹരായവരിലേക്ക് മാത്രം റേഷൻ എത്തുകയെന്ന ലക്ഷ്യവും മുൻനിർത്തിയാണ് എല്ലാ റേഷൻ കാർഡ് ഉടമകള്‍ക്കും സർക്കാർ ഇ കെവൈസി നിർബന്ധമാക്കിയത്.

റേഷൻ കാർഡ് ഉടമകള്‍ ഇ കെവൈസി പൂർത്തിയാക്കണം. കൃത്യസമയത്ത് ഇ കെവൈസി പൂർത്തിയാക്കാത്തവരുടെ പേര് റേഷൻ കാർഡ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇ കെവൈസി അപ്ഡേഷൻ നടപടികളുമായി മുന്നോട്ട് പോകുകയാണ്. കേരളത്തിലെ മുൻഗണനാ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികള്‍ക്കായി സംസ്ഥാന സർക്കാർ സമയപരിധി നീട്ടി നല്‍കിയിരുന്നു.

പുതിയ നിയമങ്ങള്‍ പ്രകാരം മുൻപ് ലഭിച്ചിരുന്ന അതേ അളവില്‍ റേഷൻ എല്ലാവർക്കും ലഭ്യമാകില്ല. പുതിയ നിയമമനുസരിച്ച്‌ 2.5 കിലോ അരിയും 2.5 കിലോ ഗോതമ്ബും ലഭിക്കും. നേരത്തെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്ബും ലഭിച്ചിരുന്നെങ്കില്‍ ഇത് രണ്ട് കിലോ ഗോതമ്ബും രണ്ടര കിലോ അരിയുമായി കുറയും.

അതേസമയം നേരത്തെ 5 കിലോ റേഷൻ ലഭിച്ചിരുന്നുവെങ്കില്‍ അരക്കിലോ ഗോതമ്ബ് അധികമായി ലഭിക്കും. അന്ത്യോദയ റേഷൻ കാർഡ് ഉടമകള്‍ക്ക് 35 കിലോ റേഷൻ ലഭിച്ചിരുന്നു. 14 കിലോ ഗോതമ്ബും 21 കിലോ അരിയുമായിരുന്നു ലഭിച്ചിരുന്നതെങ്കില്‍ ഇനി അന്ത്യോദയ കാർഡില്‍ 18 കിലോ അരിയും 17 കിലോ ഗോതമ്ബുമാകും ലഭിക്കുക.

Summary: Changes in ration deal from January 1, 2025; New Rules Ration Customers Must Know