ശുചിത്വം സുകൃതം; മാലിന്യ മുക്തം നവകേരളം ക്യാംപയിനായി മുന്നിട്ടിറങ്ങി വിദ്യാര്‍ത്ഥികള്‍, പന്തലായനി ജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികള്‍ക്കായി ശില്പശാല
കൊയിലാണ്ടി: മാലിന്യ മുക്തം നവകേരളം ശുചിത്വം സുകൃതം പദ്ധതിയുടെ ഭാഗമായി ജിഎച്ച്എസ്എസ് പന്തലായനിയില്‍ ശില്പശാല സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിജില പറവ കൊടി ഉദ്ഘാടനം ചെയ്തു. റസിഡന്‍സ് അസോസിയേഷനുള്പ്പെടെയുള്ളവരുടെ പിന്തുണയോടെ മാലിന്യ മുക്ത ക്യാപസിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.
സ്കൂളില്‍ അക്കാദമിക വര്ഷാരാഭം തന്നെ ക്ലാസുകളില്‍ ഹരിതസഭകള്‍ ചേരുകയും സ്കൂള്‍ തലത്തില്‍ അല്‍പത് കുട്ടികള്‍ അഗങ്ങളായ ഹരിത സേന രൂപീകരിക്കുകയും ചെയ്തു. മാലിന്യങ്ങള്‍ വേര്‍തിരിച്ച് നിക്ഷേപിക്കുന്നതിനായി പ്രത്യേക ബിന്നുകള്‍ ക്യാപസില്‍ പലയിടങ്ങളിലായി സ്ഥാപിച്ചിരുന്നു.
നിറവ് വേങ്ങേരിയുടെ സാരഥിയായ ബാബു പറമ്പത്ത് കുട്ടികള്‍ക്ക് ക്ലാസ് നയിച്ചു. കൗണ്‍സിലര്‍ ശ്രീമതി പ്രജിഷ അധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രജില മുഖ്യ അതിഥിയായി. പ്രിന്‍സിപ്പല്‍ പ്രബീത് എ.പി ,പിടിഎ പ്രസിഡന്റ് ബിജു പി.കെ,എസ്എസ്ജി ചെയര്മാന് രഘുനാഥ്, റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ ആയ രതീഷ് കുമാര്‍, സുധാകരന് എന്നിവര്‍ സംസാരിച്ചു.